Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Port Development

Thiruvananthapuram

തു​റ​മു​ഖ​ങ്ങ​ളു​ടെ വി​ക​സ​നമു​ന്നേ​റ്റം പ്ര​തീ​ക്ഷി​ച്ച് തീരദേശ മേഖല

വി​ഴി​ഞ്ഞം: മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ അ​മ​ര​ക്കാ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്ക​ണമെ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം വി.ഡി. സ​തീ​ശ​നി​ലൂ​ടെ സ​ഫ​ല​മാ​യി. ക​ട​ലി​ന്‍റെ​യും കേ​ര​ള​ത്തി​ലെ തു​റ​മു​ഖങ്ങ​ളു​ടെ​യും വി​ക​സ​നം "വി​ഷ​ൻ സ​മു​ദ്ര​'യി​ലൂ​ടെ സ്വ​പ്നം ക​ണ്ട മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ര​വോ​ടെ വി​ഴി​ഞ്ഞ​ത്തി​ന്‍റെ പേ​രും പ്ര​ശ​സ്തി​യും വാ​നോ​ള​മു​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നാ​ട്ടു​കാ​ർ.

വാ​ക്കു​ക​ളേ​ക്കാ​ൾ പ്ര​വ​ർ​ത്തി​യാ​ണ് വ​ലു​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്‌​ന​ങ്ങ​ൾ സ​ഫ​ലമാ​യാ​ൽ വി​ഴി​ഞ്ഞം സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​നു സ​മ്മാ​നി​ക്കു​ന്ന​തും കോ​ടി​ക​ളാ​യി​രി​ക്കും.​ ക​ട​ൽ ന​മു​ക്ക് അ​തി​രു മാ​ത്ര​മ​ല്ല ച​രി​ത്ര​ത്തി​ലേ​ക്കും ഭാ​വി​യി​ലേ​ക്കു​ള്ള വാതിൽ കൂടി യാണെ​ന്നു പ​റ​യു​ന്ന വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് അ​മ​ന്‍റ്മെന്‍റ് ആക്ടാണു വി​ക​സ​ന​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നും വ​കു​പ്പ് മ​ന്ത്രി വൈ​സ് ചെ​യ​ർ​മാ​നും ചീ​ഫ് സെ​ക്ര​ട്ട​റിയും മ​റ്റു വി​വി​ധ​ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ​ഗ്ധ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ബോ​ർ​ഡ് രൂ​പി​ക​രി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ൽ മാ​ത്രം അ​ത് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു.

2014-ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് ആ​ക്‌​ട് 2017-ൽ ​പ്ര​ബ​ല്യ​ത്തി​ൽ വ​ന്ന​തു​മു​ത​ൽ അ​ട്ടി​മ​റി പ്ര​ക​ട​മാ​യി. മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​കേ​ണ്ട സ്ഥാ​ന​ത്ത് മാ​രി​ടൈം രം​ഗ​ത്ത് പ​രി​ജ്ഞാ​ന​മു​ള്ള വ്യ​ക്തി​യെ ചെ​യ​ർ​മാ​നാ​ക്ക​ണ​മെ​ന്ന മു​ൻ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തോ​ടെ ബോ​ർ​ഡി​ന്‍റെ അ​ധി​കാ​രം വ്യ​ക്തി​ക​ളി​ലേ​ക്ക് ചു​രു​ങ്ങി​യി​രു​ന്നു. അ​ഡ്വ. വി.​ജെ. മാ​ത്യൂ ആ​ദ്യ ചെ​യ​ർ​മാ​നാ​യി എ​ത്തി​യ സമയത്ത് ബോ​ർ​ഡി​ന്‍റെ വ​രു​മാ​ന വ​ർ​ധ​ന​ക്കു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ത്തി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്തെ ക്രൂ ​ചേ​ഞ്ചിം​ഗി​ലൂ​ടെ സ​ർ​ക്കാ​രി​നു കോ​ടി​ക​ൾ വ​രു​മാ​ന​മാ​യി കി​ട്ടി​യ​തി​നുപ​രി​ വി​ഴി​ഞ്ഞ​ത്തി​ന്‍റെ പേ​രും പ്ര​ശ​സ്തി​യും ലോ​ക​മ​റി​യു​ക​യും ചെ​യ്തു. അ​തി​നുശേ​ഷം ഇ​ഷ്ട​ക്കാ​രെ പ്ര​തി​ഷ്ഠിക്കാ​ൻ ല​ക്ഷ്യംവ​ച്ച ഇ​ട​തു സ​ർ​ക്കാ​ർ വീ​ണ്ടും ന​യംമാ​റ്റി.

റി​ട്ട: സി​വി​ൽ സ​ർ​വിസ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്ക​ണം ബോ​ർ​ഡി​ന്‍റെ ത​ല​പ്പ​ത്തു വ​രേ​ണ്ട​തെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​തോ​ടെ വി​ഴി​ഞ്ഞം​ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ 17 മൈ​ന​ർ തു​റ​മു​ഖ​ങ്ങ​ളു​ടെ വി​ക​സ​ന കാ​ര്യം അ​വ​താ​ള​ത്തി​ലാ​യി. ഇ​ട​വി​ട്ടു​ള്ള കോ​ൺ​ക്ലേ​വു​ക​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും കൊ​ണ്ടു കോ​ടി​ക​ൾ ന​ഷ്ട​മാ​യ​ത​ല്ലാ​തെ വി​ക​സ​നം മാ​ത്രം ന​ട​ന്നി​ല്ല.

കോ​ടി​ക​ൾ വ​രു​മാ​ന​മാ​യി കി​ട്ടി​യി​രു​ന്ന ക്രൂ ​ചേ​ഞ്ചിം​ഗ് നി​ർ​ത്ത​ലാ​യി​ട്ടും അ​തു തി​രി​ച്ച് കൊ​ണ്ടു​വ​രാ​നു​ള്ള ഒ​രു ന​ട​പ​ടി​ക്കും അ​ധി​കൃ​ത​ർ മു​തി​ർ​ന്നി​ല്ലെന്നു മാ​ത്ര​മ​ല്ല, സ്റ്റീ​മ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ​അ​വ​ർ​ക്ക് വേ​ണ്ട പിന്തുണ ന​ൽ​കാ​ൻ​പോ​ലും ആ​രും മു​തി​ർ​ന്നി​ല്ലെ​ന്ന ആ രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. തു​റ​മു​ഖ​ വി​ക​സ​നം പാ​ടെ ത​ക​ർ​ന്ന​പ്പോ​ഴും ചെ​യ​ർ​മാ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി സ​ഹാ​യി​ക്കാ​നും മു​ൻ സ​ർ​ക്കാ​ർ മ​റ​ന്നി​ല്ല.​ബോ​ർ​ഡ്‌​ രൂ​പി​ക​രി​ക്കു​ന്ന​തി​നു മുന്പു തു​റ​മു​ഖ വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന കാ​ല​ത്ത് അ​ന്ന​ത്തെ തു​റ​മു​ഖ വ​കു​പ്പു മ​ന്ത്രി കെ. ​ബാ​ബു പ​രി​ക്ഷ​ണാ​ർ​ഥം മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തു​റ​മു​ഖ​ത്ത് ച​ര​ക്കു ക​പ്പ​ൽ അ​ടു​പ്പി​ച്ചു വി​ഴി​ഞ്ഞ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തെ നാ​ടു മു​ഴു​വ​ൻ അ​റി​യി​ച്ചു.

അ​തി​നുശേ​ഷം കാ​ര്യ​ങ്ങ​ളെ​ല്ലാം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലും പൊ​ങ്ങ​ച്ച​ങ്ങ​ളി​ലും ഒ​തു​ങ്ങി. തു​റ​മു​ഖ​ങ്ങ​ൾ നാ​ശ​ത്തിന്‍റെ വ​ക്കി​ലാ​യി​ട്ടും അ​ന്ന​ത്തെ സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല.​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ വി​ഴി​ഞ്ഞ​ത്തു​കാ​ർ വി​ശ്വാ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ​ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​വും സം​ര​ക്ഷ​ണ ക​വ​ച​മാ​യ പു​ലി​മു​ട്ടും പ​ഴ​യ തു​റ​മു​ഖ​ത്തി​ന്‍റെ ന​വീ​ക​ര​ണ​വുമെല്ലാം വി​ക​സ​ന​ത്തിന് ആക്കം കൂട്ടും.

Latest News

Corehub Up